Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൈറ്റ് റൈഡേഴ്സില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; സഹതാരങ്ങളോട് പൊട്ടിത്തെറിച്ച് കാര്‍ത്തിക്ക്

dinesh karthik
ചണ്ഡീഗഡ് , ശനി, 4 മെയ് 2019 (14:55 IST)
ഈ ഐപിഎല്‍ സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജീവന്‍മരണ പോരാട്ടമായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങളാണ് ഇരു ടീമുകള്‍ക്കും തിരിച്ചടിയായത്.

വാശിയേറിയ പോരാട്ടത്തില്‍ കൊല്‍ക്കത്ത ജയം കണ്ടുവെങ്കിലും ടീമില്‍ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും തുടരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന സംഭവവികാസങ്ങളാണ് മത്സരത്തിനിടെ കണ്ടത്. രണ്ടാമത്തെ സ്ട്രാറ്റജിക് ടൈം ഔട്ടിനിടെ ടീം നായകന്‍ ദിനേഷ് കാര്‍ത്തിക് സഹാതാരങ്ങളോട് പൊട്ടിത്തെറിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തായത്.

പഞ്ചാബ് താരം സാം കറന്‍ നല്‍കിയ അനായാസ ക്യാച്ച് റിങ്കു സിംഗ് നിലത്തിട്ടതാണ് കാര്‍ത്തിക്കിനെ ചൊടിപ്പിച്ചത്. ടൈം ഔട്ടില്‍ താരങ്ങള്‍ ഒത്തു കൂടിയപ്പോഴായിരുന്നു സംഭവം. ഇതിനിടെ ബോളിംഗ് ലഭിക്കാത്തതില്‍ സുനില്‍ നരെയ്ന്‍ ക്യാപ്‌റ്റനോട് ദേഷ്യപ്പെട്ട് സംസാരിച്ചു. റോബിന്‍ ഉത്തപ്പ നരെയ്‌നെ പിന്തുണയ്‌ക്കുകയും ചെയ്‌തു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

സഹതാരങ്ങളോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്ന് കാര്‍ത്തിക് തുറന്ന് സമ്മതിക്കുകയും ചെയ്‌തു. ചിലരുടെ ഫീല്‍ഡിംഗിലും ബൗളിംഗിലും താന്‍ തൃപ്‌തനല്ല. ചിലരോട് ചൂടാകാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലളേ ഓഫ് പ്രതീക്ഷകള്‍ സജീവമായി നിലനില്‍ക്കുമ്പോള്‍ തന്നെ കൊല്‍ക്കത്ത ടീമില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. കാര്‍ത്തിക്കും വെടിക്കെട്ട് താരം ആന്ദ്രേ റസലും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ടീം അന്തരീക്ഷം ദയനീയമാണെന്നും  തെറ്റായ ബോളിംഗ് തീരുമാനങ്ങളാണ് തോല്‍വിക്ക് കാരണമെന്നുമുള്ള റസലിന്റെ വിമര്‍ശനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ കാര്‍ത്തിക് രംഗത്തു വന്നിരുന്നു.

പിന്നില്‍ നിന്നുള്ള കുത്തുകള്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് റസലിനെ ഉന്നംവച്ച് കാര്‍ത്തിക് പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുപാട് തവണ തോറ്റു, എങ്കിലും കാത്തിരിക്കുകയാണ് : സഞ്ജു സാംസൺ