Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസ്‌തമ മരുന്നുകൾ ഗർഭിണികൾ ഉപയോഗിച്ചാൽ കുഞ്ഞിന് ദോഷമോ ?

ആസ്‌തമ മരുന്നുകൾ ഗർഭിണികൾ ഉപയോഗിച്ചാൽ കുഞ്ഞിന് ദോഷമോ ?
, വെള്ളി, 10 മെയ് 2019 (20:12 IST)
ജീവിതത്തിന്റെ സ്വാഭാവിക അവസ്ഥ നശിപ്പിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് ആസ്‌തമ. ശാരീരികമായും മാനസികമായും സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒന്നാണിത്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ശ്വാസനാളിയിലുണ്ടാകുന്ന ചുരുക്കവുമാണ് ആസ്‌തമയ്‌ക്ക് കാരണമാകുന്നത്.

ആസ്‌തമ രോഗമുള്ള ഗര്‍ഭിണികളുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ഇൻഹെയ്‍ലർ മരുന്നുകൾ ഗർഭിണികൾ ഉപയോഗിച്ചാൽ ജനിക്കുന്ന കുഞ്ഞിന്  അംഗവൈകല്യമുണ്ടാകുമെന്നാണ് പ്രധാന ആരോപണം.

ഈ പ്രചരണത്തില്‍ യാതൊരു വസ്‌തുതയും ഇല്ല എന്നതാണ് സത്യം. ഗർഭിണികളിൽ സുരക്ഷിതമായ മരുന്നുകളേ ഡോകടർമാർ നിർദേശിക്കാറുള്ളൂ. ഇവ അമ്മയുടെ ശ്വാസനാളങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പു വരുത്തി ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

പ്രധാനമായും കണിക രൂപത്തിലുള്ള മരുന്നുകളാണ് ആസ്‌തമ രോഗികള്‍ക്ക് നല്‍കുന്നത്. ഇവ ശ്വാസനാള ഭിത്തികളിലുണ്ടാവുന്ന നീർക്കെട്ട് തടഞ്ഞ് ശ്വാസനാളങ്ങളുടെയും ശ്വാസകോശങ്ങളുടെയും പ്രവർത്തന ക്ഷമത നിലനിർത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമ്മുടെ വിഭവങ്ങൾക്ക് രുചിയും മണവും നൽകുന്ന ഗ്രാമ്പുവിന്റെ ഈ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും !