Webdunia - Bharat's app for daily news and videos

Install App

പ്രകൃതിയുടെ വന്യ സൗന്ദര്യം അനുഭവിച്ചറിയണോ ? വരൂ... ഇടുക്കിയിലേക്ക് പോകാം !

ഇടുക്കി:പ്രകൃതിയുടെ വന്യ സൗന്ദര്യം

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (14:36 IST)
വനത്തിലൂടെയുള്ള ഒരു സാഹസികയാത്ര !. ഏതൊരു വിനോദസഞ്ചാരിയുടെയും അഭിലാഷമാണത്. വനത്തിന്റെ സൗന്ദര്യവും വന്യതയും അനുഭവിച്ചറിയാനുള്ള വെമ്പല്‍. അതാവാം സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകര്‍ഷിക്കുന്നത്. 
 
ഇടുക്കിയെന്നു കേട്ടാല്‍ നമ്മുടെ മനസിലുദിക്കുന്ന ചിത്രം കൊടും വനങ്ങളാണ്. ആനകളും കടുവകളുമടങ്ങുന്ന വന്‍ ജീവജാലങ്ങളെ നേരില്‍ കാണാനുള്ള സുവര്‍ണ്ണാവസരമാണ് ഇടുക്കിയാത്രയിലൂടെ സഞ്ചാരിക്ക് ലഭിക്കുന്നത്. ആനയേയും കടുവയേയും കാണാനെന്തിരിക്കുന്നു എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. കൂട്ടിലടച്ച വന്യമൃഗങ്ങളെ കാണാന്‍ എന്തുഭംഗി ? പ്രകൃതിയുമായി ഉല്ലാസത്തിലേര്‍പ്പെട്ടിരിക്കുന്ന അവയുടെ ഭാവം, ചലനം എന്നിവ കാണേണ്ടതുതന്നെയാണ്.
 
ഭാഗ്യമുണ്ടെങ്കില്‍ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള വന്യമൃഗമായ കടുവയെ നമുക്കിവിടെ കാണാം. മുഖത്ത് പുള്ളികളുമായി പച്ചപ്പിലെവിടെയെങ്കിലും അവന്‍ ഒളിച്ചിരിക്കുന്നുണ്ടാകും. തേക്കടിയിലെ പെരിയാര്‍ വനമേഖലയില്‍ ഏകദേശം 40 കടുവകളുണ്ടെന്നാണ് കരുതുന്നത്. വിവിധ തരം മാനുകള്‍, കുരങ്ങുകള്‍, കാട്ടുപോത്ത്എന്നിവ നമ്മുടെ മനസില്‍ മായാതെ കിടക്കും.
 
വനാന്തര്‍ ഭാഗത്ത് ചെന്നാല്‍ പറക്കും അണ്ണാന്മാരെ കാണാം. സിംഹവാലന്‍ കുരങ്ങുകളുടെ കലപില ശബ്ദം നമ്മുടെ ഭാവനകളെ ഉണര്‍ത്തുന്നു. ഇന്ത്യയിലെ വനങ്ങളുടെ കണക്കെടുത്ത് പരിശോധിച്ചാല്‍ ഇടുക്കി ജില്ലയിലാണ് ഏറ്റവും ഹരിതാഭവും പ്രകൃതിജീവികളുടെ ബാഹുല്യം കൂടുതല്‍ കാണപ്പെടുന്നതുമായ വനങ്ങളുള്ളത്. ഇരവികുളം ദേശീയ ഉദ്യാനമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടുക്കിയിലെ മറ്റൊരു മനോഹര ഭൂമി. താഴ്വരകളാണധികവും. മലനിലകള്‍ പച്ചപ്പുല്ലണിഞ്ഞുനില്‍ക്കുന്നു. 
 
ഏകദേശം 100 ചതുരശ്രമൈല്‍ പരന്നു കിടക്കുന്ന ചിന്നാര്‍ വനമേഖലയാണ് മറ്റൊരു ആകര്‍ഷണം. 2200 മീറ്റര്‍ വരെ ഉയരം വരുന്ന കൊടുമുടികള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ലോകത്ത് അപൂര്‍വ്വം കണ്ടുവരുന്ന ചില മരങ്ങള്‍ ഇവിടെയുണ്ട്. ദേവീകുളം താലൂക്കിലെ തട്ടേക്കാട് കേരളത്തിലെ വനമേഖലയില്‍ കണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട പക്ഷിസംരക്ഷണകേന്ദ്രമാണ്. ഇവിടെ കണ്ടുവരുന്ന ഏകദേശം 290 ഇനം പക്ഷികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 
 
ഘോരവനങ്ങളില്‍ നിന്നും സന്ദര്‍ശനത്തിനെത്തുന്ന ആനകളെ നിങ്ങള്‍ക്കിവിടെ കാണാം. പുലി, കരടി, മലമ്പാമ്പ്, മൂര്‍ഖന്‍ എന്നിവയേയും കാണാം. വര്‍ണ്ണനകള്‍ക്കതീതമാണിവിടം. തേക്കടിയും, ഇരവികുളവും, ചിന്നാറും തട്ടേക്കാടും ഉള്‍പ്പെടുന്ന വനമേഖലയെ മറക്കാനാവുന്നതെങ്ങനെ?

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണ്‍ലൈന്‍ ട്രേഡിങ് ലാഭം വാഗ്ദാനം ചെയ്ത് പറ്റിച്ചു; കേരള ഹൈക്കോടതി റിട്ടയേഡ് ജഡ്ജിയുടെ 90 ലക്ഷം രൂപ നഷ്ടപ്പെട്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കൈമാറി; കേരളത്തിന് ആശ്വാസം

കാശ്മീരിലേക്ക് സ്ഥലം മാറ്റം കിട്ടി; പിന്നാലെ കോഴിക്കോട് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്: അരുണ്‍ കുമാര്‍ ഒന്നാം പ്രതി

Israel - Hamas Ceasefire: 'ട്രംപിനും ബൈഡനും നന്ദി' നെതന്യാഹുവിന്റെ മനസ്സില്‍ എന്ത്? വെടിനിര്‍ത്തല്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍

അടുത്ത ലേഖനം
Show comments