Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുമുല്ലവാരം ബീച്ചിലേക്ക് വരൂ... പ്രകൃതിയുടെ കരുതലായുള്ള മോഹന ദൃശ്യങ്ങള്‍ കാണാം !

തിരുമുല്ലവാരം ബീച്ചിലേക്ക് വരൂ... പ്രകൃതിയുടെ കരുതലായുള്ള മോഹന ദൃശ്യങ്ങള്‍ കാണാം !
, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (15:56 IST)
‘കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട’ എന്നൊരു പഴഞ്ചൊല്ലുതന്നെയുണ്ട്. അത് ഈ മനോഹരമായ തുറമുഖ പട്ടണത്തിന്‍റെ ആകര്‍ഷണത്തെ ദ്യോതിപ്പിക്കുന്ന ഒരു ഉദാഹരണമാണ്. ചൈനയുമായുള്ള പഴയ വ്യാപാ‍രബന്ധത്തിന്‍റെ കഥ പറയുന്ന ഇവിടം മനോഹരമായ ബീച്ചുകള്‍ക്കും പേരുകേട്ടിടമാണ്.
 
പ്രശാന്ത സുന്ദരമായ ഒന്നാണ് തിരുമുല്ലവാരം ബീച്ച്. കോപവും താപവുമെല്ലാം മറന്ന് അറബിക്കടല്‍ ശാന്ത ഭാവത്തിലെത്തുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണിത്. പ്രഭാതത്തിലെയും സായാഹ്നത്തിലെയും നടത്തയ്ക്കിടയില്‍ ഈ ബീച്ച് മോഹന ദൃശ്യങ്ങള്‍ നമുക്കായി കാത്ത് വയ്ക്കുന്നു...പ്രകൃതിയുടെ കരുതലായി.
 
കടലില്‍ കുളിക്കണം എന്ന് ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് തിരുമുല്ലവാരം ഏറ്റവും നല്ല അവസരമാണ് നല്‍കുന്നത്. അതേപോലെ ശാന്തമായ ഈ മണല്‍തിട്ടില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിനോദത്തിന്‍റെ പുത്തന്‍ പാഠങ്ങള്‍ പരീക്ഷിക്കുകയുമാവാം, തെല്ലും ആപത്‌ശങ്കയില്ലാതെ.
 
കൊല്ലം നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുമുല്ലവാരം ബീച്ചിലെത്താം. തിരുവനന്തപുരത്തു നിന്ന് റോഡുമാര്‍ഗ്ഗം 72 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊല്ലത്ത് എത്തിച്ചേരാം. എല്ലാ നഗരങ്ങളില്‍ നിന്നും റയില്‍ മാര്‍ഗ്ഗവും ഇവിടെ എത്തിച്ചേരാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിരാജാവ് എന്നായിരുന്നു എന്റെ ഓട്ടോയുടെ പേര്: ഹരീഷ് കണാരൻ