Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏരൂര്‍ കൊലപാതകം: ആള്‍ക്കൂട്ട വിചാരണയ്ക്ക് പൊലീസിന്റെ കൂട്ട്; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്റെ കുടുബത്തെ നാട്ടുകാര്‍ നാടുകടത്തി

കൊല്ലത്ത് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്റെ കുടുബത്തെ നാടുകടത്തി

ഏരൂര്‍ കൊലപാതകം: ആള്‍ക്കൂട്ട വിചാരണയ്ക്ക് പൊലീസിന്റെ കൂട്ട്; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്റെ കുടുബത്തെ നാട്ടുകാര്‍ നാടുകടത്തി
കൊല്ലം , തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (11:22 IST)
അഞ്ചൽ ഏരൂരിൽ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയേയും കുടുംബത്തേയും നാട്ടുകാർ നാടുകടത്തി. കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും അമ്മയെ നാട്ടുകാര്‍ അനുവധിച്ചില്ല. കുട്ടിയുടെ മൃതദേഹം വീട്ടിനു സമീപം സംസ്‌കരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. ദുര്‍നടപ്പുകാരെന്ന് ആരോപിച്ചായിരുന്നു പൊലീസ് നോക്കി നില്‍ക്കെ നാട്ടുകാരുടെ ഈ സദാചാര പൊലീസ് ചമയല്‍.
 
നാട്ടുകാരുടെ ഭീഷണിയെ തുടർന്നു കുട്ടിയുടെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിച്ചു. പ്രകോപിതരായ നാട്ടുകാർ കുട്ടിയുടെ അമ്മയെയും അമ്മയുടെ അച്ഛനെയും മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ ഏറെ പ്രകോപിതരാണെന്നും അതിനാൽ ഇവിടെ നിന്നു മാറി താമസിക്കണമെന്നുമാണ് തങ്ങളോട് പൊലീസ് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. 
 
നാട്ടുകാരുടെ ഭീഷണി നിലനിൽക്കുന്നതിനാൽ ഒരു ചികിത്സ തേടാൻപോലും തങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കഴിഞ്ഞ സെപ്തംബര്‍ 28നായിരുന്നു ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുഞ്ഞിനെ കാണാതായത്. കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവാണ് ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായിയുടെ ഭരണത്തില്‍ ദേശദ്രോഹികളുടെ സുരക്ഷിത താവളമായി കേരളം മാറി: കുമ്മനം