Publish Date: Wed, 14 Dec 2022 (15:32 IST)
Updated Date: Wed, 14 Dec 2022 (15:36 IST)
അർജൻ്റീനയ്ക്കായി സെമിഫൈനൽ മത്സരത്തിൽ പെനാൽട്ടീ അനുവദിച്ചതിൽ റഫറിക്കെതിരെ പ്രതികരണവുമായി മധ്യനിര താരം ലുകാ മോഡ്രിച്ച്. ഏറ്റവും മോശം റഫറിമാരിൽ ഒരാൾ എന്നാണ് മത്സരം നിയന്ത്രിച്ച ഇറ്റാലിയൻ റഫറി ഡാനിയേൽ ഒർസറ്റോയെ മോഡ്രിച്ച് വിശേഷിപ്പിച്ചത്.
അവർക്ക് പെനാൽട്ടി ലഭിക്കുന്നത് വരെ നല്ല രീതിയിലാണ് ഞങ്ങൾ കളിച്ചത്. സാധാരണ റഫറിമാരെ കുറിച്ച് ഞാൻ സംസാരിക്കില്ല. എന്നാൽ ഇന്ന് സംസാരിക്കാതിരിക്കാനാവില്ല. എനിക്കറിയാവുന്നതിൽ ഏറ്റവും മോശം റഫറിമാരിൽ ഒരാളാണ് ഇന്ന് മത്സരം നിയന്ത്രിച്ചത്. അദ്ദേഹത്തെ പറ്റി ഇതിന് മുൻപും ഞാൻ മോശമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ പറ്റി എനിക്ക് നല്ല ഓർമകളില്ല.
അവിടെ പെനാൽട്ടി നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അതാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. അർജൻ്റൈൻ താരം ഷൂട്ട് ചെയ്യുകയും ഞങ്ങളുടെ ഗോൾ കീപ്പറുമായി ഇടിക്കുകയുമാണ് ചെയ്തത്. റഫറി അർജൻ്റീനയ്ക്ക് പെനാൽട്ടി നൽകിയത് എനിക്ക്ക് വിശ്വസിക്കാനായില്ല. മോഡ്രിച്ച് പറഞ്ഞു.