‘അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കാറുണ്ടോ’?; എംപിയുടെ ലൈംഗികച്ചുവയുള്ള സംഭാഷണത്തിന് ചുട്ടമറുപടി

മന്ത്രിയോട് എംപിയുടെ ലൈംഗികചുവയുള്ള വര്‍ത്തമാനം ; അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കുമോയെന്ന് വനിതാ മന്ത്രി

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (12:57 IST)
ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി വനിതാ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ച കനേഡിയന്‍ എംപിയ്ക്ക് പരിസ്ഥിതി മന്ത്രിയുടെ ചുട്ടമറുപടി. കനേഡിയന്‍ വനിതാ മന്ത്രി മക് കെന്നയെ 'കാലാവസ്ഥാ സുന്ദരി' എന്ന് പരിഹസിച്ച് കണ്‍സര്‍വേറ്റീവ് എംപി ഗെരി റിറ്റ്‌സാണ് പുലിവാല് പിടിച്ചത്. 
 
വനിതാ മന്ത്രിയുടെ മറുപടിയ്ക്ക് ശേഷം മറ്റുള്ളവര്‍ കൂടി ഇത് ഏറ്റെടുത്തതോടെ എംപി മാപ്പു പറഞ്ഞ് തടിയൂരി. പാരീസ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മന്ത്രി ട്വിറ്ററില്‍ ഇട്ട റിപ്പോര്‍ട്ടിന് മേലായിരുന്നു എംപിയുടെ കളി. എന്നാല്‍ 'ക്‌ളൈമറ്റ് ബാര്‍ബി' എന്ന തമാശ കലര്‍ന്ന പരിഹാസം ലിംഗപരമായ രീതിയില്‍ ആള്‍ക്കാര്‍ എടുക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. 
 
എം പി പിന്നീട് ട്വീറ്റ് ഡിലീറ്റു ചെയ്തു. മന്ത്രി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ‘‘ക്ളൈമറ്റ് ബാര്‍ബി’’ എന്ന പരാമര്‍ശമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.  ''ഇത്തരം ലൈംഗിക പരാമര്‍ശങ്ങള്‍ സ്വന്തം അമ്മയോടും പെങ്ങമ്മാരോടും രക്തത്തില്‍ പിറന്ന മകളോടും ചോദിക്കാറുണ്ടോ? '' എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. നിങ്ങളുടെ അശ്‌ളീല കമന്റുകള്‍ക്കൊന്നും ഞങ്ങളെ തടയാനാകില്ലെന്നും രാഷ്ട്രീയത്തിലേക്ക് ഇനിയും നമുക്ക് സ്ത്രീകളെ ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments