Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാഗസിന് കത്രിക വെച്ച സംഭവം: മാനേജ്മെന്റിനെതിരെ ‘പ്രതിഷേധ കളിക്കുടുക്ക’ ഇറക്കി വിദ്യാര്‍ത്ഥികള്‍

മാഗസിന് കത്രിക വെച്ച മാനേജ്മെന്റിനെതിരെ ‘പ്രതിഷേധ കളിക്കുടുക്ക’ ഇറക്കി വിദ്യാര്‍ത്ഥികള്‍

മാഗസിന് കത്രിക വെച്ച സംഭവം: മാനേജ്മെന്റിനെതിരെ ‘പ്രതിഷേധ കളിക്കുടുക്ക’ ഇറക്കി വിദ്യാര്‍ത്ഥികള്‍
നാദാപുരം , വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (09:37 IST)
നാദാപുരം ഗവണ്‍‌മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ മാഗസിന്‍ വിലക്കിയ സംഭവത്തില്‍ കോളേജ് മാഗസിന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വേറിട്ട പ്രതിഷേധം. മാനേജുമെന്റിന്റെ നിലപാടിനെതിരെ പ്രതിഷേധ കളിക്കുടുക്ക വിതരണം സംഘടിപ്പിച്ചായിരുന്നു സമിതി രംഗത്തെത്തിയത്.
 
മുഹമ്മദ് വെള്ളോളി, വൈഷ്ണ രാജീവ്, മുഹമ്മദ് ഷാനിഫ്, അല്‍താഫ് കെടികെ,ഷമീല്‍ ഷെറിന്‍ ഷഹാന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ കളിക്കുടുക്ക വിതരണം ചെയ്തത്. നാദാപുരം ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പ്രഥമ വാര്‍ഷിക മാഗസിനായ ‘ഇമിരിച്ചല് ചൂടാന്തിരി പൊയച്ചല് ‘ എന്ന മാഗസിനാണ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
 
അതേസമയം നാദാപുരം ഗവണ്‍‌മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ മാഗസിന്‍ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി വിടി ബല്‍‌റാം രംഗത്ത് വന്നിരുന്നു. വിടി തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണമറിയിച്ചത്. നാദാപുരം ഗവൺമന്റ്‌ കോളേജ്‌ മാഗസിനിലെ പല ലേഖനങ്ങളും സൃഷ്ടികളും സംഘ്‌ പരിവാറിനെതിരെയുള്ളതും ഫാഷിസ്റ്റ്‌ വിരുദ്ധവുമാണെന്ന കാരണം പറഞ്ഞ്‌ പ്രിൻസിപ്പലും ചില അധ്യാപകരും ചേർന്ന് കത്രിക വെക്കുന്നു. 
 
വെട്ടിമാറ്റാനും പൂർണ്ണമായും ഒഴിവാക്കാനും നിർദ്ദേശിക്കപ്പെട്ടവയിൽ മാഗസിൻ സമിതി ഞാനുമായി നടത്തിയ ഒരു ഇന്റർവ്യൂവും ഉണ്ട്‌. അതിവിടെ പ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞാണ് ബിടി തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിലെ ഒരു കോളേജിലാണ്‌ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരായ ഈ കടന്നുകയറ്റമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവമാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി