അബുദാബിയില്‍ വന്‍ തീപിടുത്തം, 21 പേരെ രക്ഷപ്പെടുത്തി; രക്ഷപ്പെട്ടവരില്‍ 2 മാസം പ്രായമുള്ള കുഞ്ഞും

ശനി, 6 ജൂലൈ 2019 (17:58 IST)
അബുദാബിയില്‍ വന്‍ തീപിടുത്തം. ആളപായമില്ല. അല്‍ മുഷ്രിഫ് മേഖലയിലെ ഒരു വില്ലയിലാണ് തീപിടുത്തമുണ്ടായത്. 21 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.
 
പല രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ ഇതില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. തീ പിടുത്തത്തില്‍ പുക ശ്വസിച്ച് അവശനിലയിലായ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 
 
തീപിടുത്തത്തിന്‍റെ കാരണത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഒമ്പത് ഹൌസിംഗ് യൂണിറ്റായി വിഭജിക്കപ്പെട്ടിട്ടുള്ള വില്ലയുടെ ഒന്നാം നിലയിലാണ് തീ പടര്‍ന്നുപിടിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നിർമ്മലാ സീതാരാമന്റെ ആരാധികയാണ് ഞാൻ, പക്ഷേ നമുക്ക് ആവശ്യമായ തൊഴിലുകൾ എവിടെ? - നടി രഞ്ജിനിയുടെ കുറിപ്പ്