Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,591 മരണം; സ്ഥിതി അതീവ ഗുരുതരം

അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,591 മരണം; സ്ഥിതി അതീവ ഗുരുതരം
, വെള്ളി, 17 ഏപ്രില്‍ 2020 (13:19 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 4,591 പേരെന്ന് റിപ്പോർട്ട്. ലോകത്ത് കൊവിഡ് 19 മൂലം ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകളാണിത്, ബുധനാഴ്ച്ച 2,569 പേർ ഒരു ദിവസം മരണപ്പെട്ടതായിരുന്നു ഇതുവരെ രാജ്യത്തെ ഏറ്റവും ഉയർന്ന മരണനിരക്ക്.
 
നിലവിൽ അമേരിക്കയിൽ 6,76,000ലധികം ആളുകൾക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 34,784 പേർ മരണപ്പെട്ടു.ന്യൂയോര്‍ക്ക് സിറ്റിയും സമീപനഗരങ്ങളായ ന്യൂജഴ്‌സിയും കണക്ടിക്കട്ടും ചേര്‍ന്ന മേഖലയാണ്മേരിക്കയിലെ വൈറസ് പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്.ന്യൂയോർക്കിൽ മാത്രം 2,26,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 16,106 പേർക്ക് ജീവൻ നഷ്ടമായി.ന്യൂജഴ്‌സിയില്‍ രോഗബാധിരുടെ എണ്ണം 75,317 ആയി വര്‍ധിച്ചു. 3,518 പേരാണ് ഇവിടെ മരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണക്കുകളിലെ പിഴവുകൾ തിരുത്തി ചൈന, വുഹാനിലെ കൊവിഡ് മരണസംഖ്യയിൽ 50 ശതമാനത്തിന്റെ വർധന