ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം നാല് കോടി കവിഞ്ഞു. ആകെ കൊവിഡ് രോഗികളിൽ പകുതിയിലേറെ പേരും ഇന്ത്യയിലും യുഎസിലും ബ്രസീലിലുമാണ്. ഇതുവരെ 11 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
24 മണിക്കൂറിനിടെ 55,722 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 75,50,273 ആയി. ഇന്ത്യയിൽ മാത്രം 1,14,610 പേരാണ് കൊവിഡ് ബാധിച് മരണപ്പെട്ടത്. രാജ്യത്ത് നിലവിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലത്ത് രണ്ടാംഘട്ട വ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.