Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പറേഷന്‍ റേഞ്ചര്‍: 335 ഒളിത്താവളങ്ങളില്‍ റെയ്ഡ്

ഓപ്പറേഷന്‍ റേഞ്ചര്‍:  335 ഒളിത്താവളങ്ങളില്‍ റെയ്ഡ്

എ കെ ജെ അയ്യര്‍

, തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (17:50 IST)
തൃശൂര്‍: വര്‍ദ്ധിച്ച തോതിലുള്ള കൊലപാതകങ്ങളുടെ ആശങ്കയ്ക്ക് അറുതി വരുത്താന്‍ തൃശൂര്‍ റേഞ്ച് ആസ്ഥാനമാക്കി പോലീസ് നടത്തുന്ന ഓപ്പറേഷന്‍ റേഞ്ചര്‍ അനുസരിച്ചു കഴിഞ്ഞ ദിവസം 335 ഒളിത്താവളങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി.  20 പോലീസ് സ്റ്റേഷന്‍ പരിധികളിലായി നടത്തിയ റെയ്ഡില്‍ 592 കുറ്റവാളികളെ പരിശോധനയ്ക്ക് വിധേയമാക്കി.
 
ഇതിനൊപ്പം 105 പേര്‍ക്കെതിരെ കരുതല്‍ നടപടിക്കും ശുപാര്‍ശ ചെയ്തു. ഇതുകൂടാതെ റൗഡി പട്ടികയില്‍ 40 പേരെ കൂട്ടി ഉള്‍പ്പെടുത്തി. നിലവിലെ 712 റൗഡികളെ കൂടാതെയാണിത്. ലഹരി മരുന്ന് വ്യാപനം തടയല്‍, ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യല്‍ എന്നിവയാണ് പ്രധാനമായും പോലീസ് ലക്ഷ്യമിടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്കപകടം: രണ്ട് യുവാക്കള്‍ മരിച്ചു