മനില: ക്രിസ്തുമസ് ആഘോഷ പരിപാടിക്കിടെ വൈൻ കുടിച്ച എട്ട് പേർ മരിച്ചു. 120 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദക്ഷിണ മനിലയിലെ ലഗൂണ ക്വസോൺ പ്രവശ്യകളിലാണ്. ദുരന്തം ഉണ്ടായത്. വൈൻ കടിച്ചവരെ ഇന്ന് രാവിലെയോടെ ശാരീകാസ്വസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഈ പ്രദേശങ്ങളിൽ ഏറെ പ്രചാരത്തിലുള്ള ലംബനോങ് എന്നറിയപ്പെടുന്ന തേങ്ങാ വൈനിൽനിന്നുമാണ് വിബാധ ഉണ്ടായത്. നിർമ്മാണത്തിലുണ്ടായ അപാകതയാകാം വിഷബാധക്ക് കാരണമായത് എന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. വൈനിന് വീര്യം കൂട്ടാൻ നിയമവിരുദ്ധമായി രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധനകൾക്ക് ശേഷമേ വ്യക്തമാകു എന്ന് ലഗൂണ മേയർ വ്യക്തമാക്കി.
വീടുകളിൽ ഉണ്ടാക്കുന്ന തേങ്ങാ വൈനിൽ മെഥനോൾ ചേർക്കരുത് എന്ന് നിർദേശം നൽകിയിട്ടുള്ളതാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും എന്നും ലഗൂണ മേയർ വ്യക്തമാക്കി. തെങ്ങിന്റെയും പനയുടെയും കൂമ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈനാണ് ലംബനോങ്. കഴിഞ്ഞ വർഷം തേങ്ങ വൈനിൽ വിഷബാധയുണ്ടായതിനെ തുടർന്ന് 21 പേർക്ക് ജീവൻ നഷ്ടമായിരുന്നു.