Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഫ്ഗാനില്‍ ദുരിതം: ഒരു കുപ്പി കുടിവെള്ളത്തിന് 3000 ഇന്ത്യന്‍ രൂപ; ഒരു പ്ലേറ്റ് ചോറിന് 7,500

Afghan

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 27 ഓഗസ്റ്റ് 2021 (19:55 IST)
അഫ്ഗാനില്‍ ദുരിതം വിതച്ച് വിലക്കയറ്റം. കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഒരു കുപ്പി കുടിവെള്ളത്തിന് 3000 ഇന്ത്യന്‍ രൂപ കൊടുക്കണം. ഒരു പ്ലേറ്റ് ചോറിന് 7,500 രൂപയും. അതുകൂടാതെ യുഎസ് ഡോളര്‍ നല്‍കിയാല്‍ മാത്രമേ ഭക്ഷണം ലഭിക്കുകയുള്ളു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
 
അതേ സമയം കാബൂളില്‍ ഐഎസ് നടത്തിയ സ്‌ഫോടനം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പദവിക്ക് തന്നെ കോട്ടം വരുത്തിയിരിക്കുകയാണ്. ഉചിത സന്ദര്‍ഭത്തില്‍ ഉചിത സമയത്ത് തിരിച്ചടിക്കുമെന്നാണ് ജോ ബൈഡന്‍ സംഭവത്തെ തുടര്‍ന്ന് പ്രതികരിച്ചത്. 13 അമേരിക്കന്‍ സൈനികരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആൻഡ്രോയ്‌ഡിൽ ജോക്കർ വൈറസ് ആക്രമണം: നീക്കം ചെയ്യേണ്ടത് ഈ ആപ്പുക‌ൾ