Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിമുതല്‍ അഫ്ഗാന്‍ പൗരന്മാരെ കാബൂള്‍ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് താലിബാന്‍; ജനങ്ങളുടെ നാടുവിടല്‍ തടയാന്‍ നീക്കം

Afghanistan Nationals

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 25 ഓഗസ്റ്റ് 2021 (08:25 IST)
ഇനിമുതല്‍ അഫ്ഗാന്‍ പൗരന്മാരെ കാബൂള്‍ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് താലിബാന്‍. ജനങ്ങളുടെ നാടുവിടല്‍ തടയാനാണ് താലിബാന്റെ നീക്കം. ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സേന ഈമാസം 31മുന്‍പായി മാറണമെന്നും മുജാഹിദീന്‍ അറിയിച്ചു.
 
കൂടാതെ എതിരാളികളുടെ വീടുകള്‍ കയറിയിറങ്ങി താലിബാന്‍ പ്രതികാരം ചെയ്യുന്നുവെന്ന പ്രചരണം തെറ്റാണെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ ജനജീവിതം സാധാരണ ഗതിയിലേക്ക് വരുകയാണെന്നും മുജാഹിദീന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് 16പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ച 20കാരന്‍ അറസ്റ്റില്‍