Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനേരിയയുടെ വെളിപ്പെടുത്തൽ പാകിസ്താന്റെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നുവെന്ന് ഗൗതം ഗംഭീർ

കനേരിയയുടെ വെളിപ്പെടുത്തൽ പാകിസ്താന്റെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നുവെന്ന് ഗൗതം ഗംഭീർ

അഭിറാം മനോഹർ

, ശനി, 28 ഡിസം‌ബര്‍ 2019 (11:03 IST)
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വെച്ച് മതത്തിന്റെ പേരിൽ ഡാനിഷ് കനേരിയക്ക് വിവേചനം നേരിടേണ്ടി വന്നെന്ന പരാതിയിൽ താരത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരവും ബിജെപി എം പിയുമായ ഗൗതം ഗംഭീർ. ഡാനിഷ് കനേരിയയുടെ സംഭവം പാകിസ്ഥാന്റെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നുവെന്നാണ് ഗംഭീറിന്റെ പ്രതികരണം. പാകിസ്ഥാന് വേണ്ടി വളരെയധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ് ഡാനിഷ് കനേരിയ. എന്നിട്ടും അദ്ദേഹത്തിന് ഇത്രയും ചൂഷണം നേരിടേണ്ടിവന്നു എന്നത് നാണക്കേടാണ് ഗംഭീർ പറഞ്ഞു.
 
ഇന്ത്യക്ക് മുഹമ്മദ് അസ്‌ഹറുദ്ദീൻ എന്നൊരു നായകനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ നിരവധി താരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലുള്ള സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഒരു ക്രിക്കറ്റ് താരമായിരുന്ന ഇംറാൻ ഖാൻ നയിക്കുന്ന രാജ്യത്താണ് ഈ അവസ്ഥയെന്നും ഗംഭീർ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ നാലിലെത്താൻ കേരളാ ബ്ലാസ്റ്റേഴ്സിന് ഇനിയും സാധിക്കുമെന്ന് എൽക്കോ ഷാട്ടോരി