ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന യു എസ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.
ഡല്‍ഹിയില്‍ നിന്നുംടെല്‍ അവീവിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച വരെയുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. മറ്റ് വിമാനകമ്പനികളിലും ഇസ്രായേലിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഹമാസ് രാഷ്ട്രീയകാര്യമേധാവി ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തെ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ പുതിയ പ്രസിഡന്റ് മസൂദ് പെസ്ഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയപ്പോഴായിരുന്നു ഹനിയെ വധിക്കപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണ് എന്ന് ഹമാസും ഇറാനും ആരോപിക്കുന്നത്.