സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് ഇമ്രാന്‍ ഖാന്‍

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

തിങ്കള്‍, 4 മാര്‍ച്ച് 2019 (18:06 IST)
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നൊബേൽ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം തനിക്കല്ല ലഭിക്കേണ്ടത്. കശ്മീരിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നവര്‍ക്കാണ് അതിന് അര്‍ഹത എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
 
'സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹനല്ല. ജനങ്ങളുടെ ആഗ്രഹം പോലെ കശ്മീര്‍ പ്രശ്‌നം തീര്‍പ്പാക്കുന്നവര്‍ക്കാണ് അത് ലഭിക്കേണ്ടത്. അവിടെ സമാധാനത്തിനും ജനങ്ങളുടെ വികസനത്തിനും വേണ്ടി വഴി ഒരുക്കുന്നവര്‍ക്കാണ് അതിനുളള അര്‍ഹത' - ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
 
പാക് മന്ത്രി ഫവാദ് ചൗധരിയാണ് ദേശീയ അസംബ്ലിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ചായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം വാട്ട്സ്‌ആപ്പ് കൂടുതൽ ലളിതമാകുന്നു. പുതിയ സംവിധാനങ്ങൾ ഇങ്ങനെ !