Publish Date: Mon, 08 Mar 2021 (08:23 IST)
Updated Date: Mon, 08 Mar 2021 (08:26 IST)
ആമസോണിലെ നമ്മുടെ ചക്കക്കുരുവിന്റെ വിലകേട്ടാല്‍ അതിശയം തോന്നും. അത്രകണ്ട് നമുക്ക് നിസാരനാണ് ചക്കക്കുരു. എന്നാല്‍ ലോകം മുഴുനുമുള്ള ആളുകള്‍ക്ക് അങ്ങനെയല്ല. നിരവധി പോഷകഗുണങ്ങളുള്ള ചക്കക്കുരുവിന്റെ 300ഗ്രാമിന് 299രൂപയാണ് വില. എന്നാല്‍ ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് വലിയ ഓഫര്‍ ഉണ്ട്. 30 ശതമാനം വിലക്കുറവില്‍ 199രൂപയ്ക്ക് 300ഗ്രാം ചക്കക്കുരു കിട്ടും.
വിളര്‍ച്ച മാറ്റാനും രക്തത്തിന്റെ ഗുണം വര്‍ധിപ്പിക്കാനും കേരളാ ജാക്ക് ഫ്രൂട്ട് സീഡ് നല്ലതാണെന്ന് ആമസോണില്‍ വിശദീകരണവും കൊടുത്തിട്ടുണ്ട്. കൂടാതെ ചക്കക്കുരുവിന്റെ ഗുണങ്ങള്‍ വിശദീകരിക്കാന്‍ പ്രയാസമാണെന്നും ആമസോണ്‍ പറയുന്നു. എന്തായാലും ആമസോണ്‍ പറഞ്ഞതുകൊണ്ട് മലയാളികള്‍ക്ക് ചക്കക്കുരുവിനോടുള്ള പ്രിയം കൂടാന്‍ സാധ്യതയുണ്ട്.