അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. രാജ്യത്തിന്റെ പൊതുകടം 30 ട്രില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ട്രഷറി വകുപ്പ് പുറത്തുവിട്ട കണക്കാണിത്. എന്നാല്‍ 2019ല്‍ ഇത് ഏഴു ട്രില്യണ്‍ മാത്രമായിരുന്നു. ഇനിയും കടം വാങ്ങേണ്ടി വന്നാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ചെറിയകാലത്തേക്കുള്ള പ്രശ്‌നമല്ലെന്നും ദീര്‍ഘകാലത്തേക്ക് ഇത് അമേരിക്കയെ ദരിദ്രമാക്കുമെന്ന് ജെപി മോര്‍ഗന്‍ അസറ്റ്മാനേജ്‌മെന്റ് ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റ് ഡേവിഡ് കെല്ലി പറഞ്ഞു.