Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടൂരില്‍ ആദ്യരാത്രി കഴിഞ്ഞ് നവവരന്‍ പണവും സ്വര്‍ണവുമായി മുങ്ങി

Alappuzha
അടൂരില്‍ ആദ്യരാത്രി കഴിഞ്ഞ് നവവരന്‍ പണവും സ്വര്‍ണവുമായി മുങ്ങി. കായംകുളം തെക്കേടത്ത് റഷീദിന്റേയും ഷീജയുടേയും മകന്‍ അസ്ഹറുദീനാണ് മുങ്ങിയത്. സംഭവത്തില്‍ അടൂര്‍ പൊലീസ് യുവാവിനെ തിരക്കി കായംകുളത്തെത്തി. വധുവിന്റെ പിതാവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ വഞ്ചനക്ക് കേസെടുത്തു. ജനുവരി 20നാണ് ഇരുവരുടേയും വിവാഹം നടന്നത്. പിന്നീട് സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോകണമെന്നും പറഞ്ഞ് അസറുദീന്‍ മുങ്ങുകയായിരുന്നു.
 
ഇയാളുടെ ഫേണ്‍ സ്വിച്ച് ഓഫായതിനു ശേഷം നടത്തിയ പരിശോധനയിലാണ് വധുവിന്റെ 30 പവന്റെ സ്വര്‍ണവും മൂന്നുലക്ഷത്തോളം രൂപയും കാണാനില്ലെന്ന് മനസിലായത്. പിന്നീടുള്ള അന്വേഷണത്തില്‍ ഇയാള്‍ നേരത്തേ വിവാഹിതനായിരുന്നുവെന്ന് മനസിലായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്രക്കാർ മാസ്ക് ധരിച്ചില്ല: സെൻട്രൽ റെയിൽവേയ്ക്ക് പിഴയിനത്തിൽ ലഭിച്ചത് 22 ലക്ഷത്തോളം രൂപ