43.5 കോടി രൂപ നല്‍കിയാല്‍ സമ്പന്നരായ വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്ന ഗോള്‍ഡ് കാര്‍ഡ് പദ്ധതിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പദ്ധതിയുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം പുറത്തുവിടും. ഇത്തരത്തില്‍ 10 ലക്ഷം ഗോള്‍ഡ് കാര്‍ഡുകള്‍ വിറ്റഴിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. വലിയ തുക നിക്ഷേപിച്ചാല്‍ അമേരിക്കയില്‍ ജോലി ലഭിക്കുകയും തുടര്‍ന്ന് രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്നും ട്രംപ് പറഞ്ഞു.
അതേസമയം റഷ്യക്കാര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാന്‍ കഴിയുമോ എന്ന് മാധ്യമങ്ങള്‍ ട്രംപിനോട് ചോദിച്ചു. ഇതിനു മറുപടിയായി ട്രംപ് പറഞ്ഞത് റഷ്യയിലെ പ്രഭുക്കന്മാര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് നല്‍കുമെന്നും ഇത്തരം പ്രഭുക്കന്മാര്‍ നല്ല വ്യക്തികളാണെന്നുമാണ്. ഗോള്‍ഡ് കാര്‍ഡ് വാങ്ങുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡിന്റെ ആനുകൂല്യങ്ങളും ലഭിക്കും.