അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. യുക്രൈനിലെ ധാതു ഖനന അവകാശം അമേരിക്കയ്ക്ക് നല്‍കി. ഇത് സംബന്ധിച്ച കരാറില്‍ അമേരിക്കയും യുക്രെയിനും ധാരണയായതായാണ് വരുന്ന റിപ്പോര്‍ട്ട്. റഷ്യയുമായുള്ള യുദ്ധത്തില്‍ സാമ്പത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി അപൂര്‍വ്വ ധാതു ഖനന അവകാശം അമേരിക്കയ്ക്ക് നല്‍കണമെന്ന് നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കുകയാണ്. എല്ലാ വകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ ക്യാബിനറ്റ് അംഗമല്ലാത്ത ഇലോണ്‍ മസ്‌കും പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. നേരത്തെ മസ്‌കുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഡോജില്‍ നിന്നും 21 ഉദ്യോഗസ്ഥര്‍ രാജി വെച്ചിരുന്നു.