Select Your Language

Notifications

webdunia
webdunia
webdunia
webdunia

വോട്ടുകളുടെ എണ്ണത്തില്‍ ചരിത്രം സൃഷ്ടിച്ച് ബൈഡന്‍; തകര്‍ത്തത് ഒബാമയുടെ റെക്കോഡ്

വോട്ടുകളുടെ എണ്ണത്തില്‍ ചരിത്രം സൃഷ്ടിച്ച് ബൈഡന്‍; തകര്‍ത്തത് ഒബാമയുടെ റെക്കോഡ്

ശ്രീനു എസ്

, വെള്ളി, 6 നവം‌ബര്‍ 2020 (09:01 IST)
അമേരിക്കയില്‍ വോട്ടുകളുടെ എണ്ണത്തില്‍ ചരിത്രം സൃഷ്ടിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഇന്നലെ വരെ 7.07 കോടി വോട്ടുകളാണ് ബൈഡന്‍ നേടിയത്. നിലവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 2.7 കോടി വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍. അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ സ്വന്തമാക്കുന്ന സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ് അദ്ദേഹം. 
 
നേരത്തേ മുന്‍പ്രസിഡന്റ് ബരാക് ഒബാമയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2008ലെ തിരഞ്ഞെടുപ്പില്‍ ആറുകോടി തൊണ്ണൂറ്റിനാലു ലക്ഷത്തോളം വേട്ടുകളാണ് ഒബാമ നേടിയത്. അമേരിക്കയില്‍ വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ട്രംപ് പരാജയം, മോദി ഇന്ത്യയിലെ 130 കോടി ജനങ്ങളെ രക്ഷിച്ചു: ജെ പി നഡ്ഡ