Webdunia - Bharat's app for daily news and videos

Install App

"നമ്മുടെ ലോകത്തെ രൂപപ്പെടുത്തിയ നൂറ് നോവലുകൾ"; ബി ബി സി പട്ടികയിൽ ഇടം നേടി അരുന്ധതി റോയ്,ആർ‌കെ നാരായണൻ,സൽമാൻ റുഷ്ദി എന്നിവരുടെ പുസ്തകങ്ങൾ

Webdunia
വ്യാഴം, 7 നവം‌ബര്‍ 2019 (18:32 IST)
ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പുസ്തകങ്ങളുടെ ബി ബി സി പട്ടികയിൽ ഇടംനേടി മലയാളി എഴുത്തുക്കാരി അരുന്ധതി റോയി. അരുന്ധതി റോയുടെ ആദ്യപുസ്തകമായ ദി ഗോഡ് ഓഫ് സ്മാൾ തിംഗ്സ് ആണ് പട്ടികയിൽ ഇടം നേടിയത്. അരുന്ധതിക്ക് പുറമേ ഇന്ത്യൻ എഴുത്തുകാരായ ആർ‌ കെ നാരായണന്റെ സ്വാമി ആൻഡ് ഫ്രണ്ട്‌സ്, വിക്രം സേത്തിന്റെ എ സൂട്ടബിൾ ബോയ്, വി എസ് നയ്പോൾ എഴുതിയ എ ഹൗസ് ഫോർ മിസ്റ്റർ ബിസ്വാസ് എന്നീ പുസ്തകങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 
 
ടൈംസ് ലിറ്റററി സപ്ലിമെന്റ് എഡിറ്റർ സ്റ്റിഗ് ആബെൽ, ബ്രാഡ്‌ഫോർഡ് സാഹിത്യോത്സവത്തിന്റെ ഡയറക്ടർ സിമ അസ്ലം, എഴുത്തുകാരായ ജൂനോ ഡോസൺ, കിറ്റ് ഡി വാൾ, അലക്സാണ്ടർ മക്കാൽ സ്മിത്ത്, പത്രപ്രവർത്തകൻ മരിയെല്ല ഫ്രോസ്ട്രപ്പ് എന്നിവരടങ്ങുന്ന പാനലാണ് ബി ബി സിക്കുവേണ്ടി പട്ടിക തയ്യാറാക്കിയത്. 
 
സ്നേഹം, ലൈംഗികത, പ്രണയം, സാഹസികത, ജീവിതം, മരണം, ഫാന്റസി, ശക്തിയും പ്രതിഷേധവും, വർഗ്ഗവും സമൂഹവും, പ്രായം, കുടുംബം, സൗഹൃദം, കുറ്റകൃത്യം, സംഘർഷം, വ്യവസ്ഥാലംഘനം, സ്വത്വം എന്നിങ്ങനെ പത്തോളം വിഭാഗങ്ങളായി തിരിച്ചിട്ടുള്ള പട്ടികയിൽ വിവാദ എഴുത്തുക്കാരൻ സൽമാൻ റുഷ്ദിയുടെ ദി മൂർസ് ലാസ്റ്റ് സൈ എന്ന പുസ്തകവും ഇടം നേടിയിട്ടുണ്ട്.
 
ഇംഗ്ലീഷ് ഭാഷാ നോവലിന്റെ ജനനമെന്ന്  വിശ്വസിക്കപ്പെടുന്ന ഡാനിയൽ ഡിഫോയുടെ റോബിൻസൺ ക്രൂസോയുടെ 300മത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ബി ബി സി ലോകത്തെ സ്വാധീനിച്ച 100 പുസ്തകങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം