Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണിനുള്ളിൽ ടാറ്റൂ ചെയ്തു; യുവതിക്ക് സംഭവിച്ചത്

ഓസ്ട്രേലിയക്കാരിയായ ആംബര്‍ ലൂക്കാണ് കണ്ണിലെ വെള്ളയില്‍ നീല നിറത്തില്‍ ടാറ്റൂ ചെയ്തത്.

blue eyeball

തുമ്പി ഏബ്രഹാം

, വ്യാഴം, 7 നവം‌ബര്‍ 2019 (11:45 IST)
ശരീരത്ത് സൂചിമുനകൾ കുത്തിയിറങ്ങുന്ന വേദനകളൊന്നും കണക്കാകാതെ ടാറ്റൂ ചെയ്യുന്ന തലമുറയാണ് ഇന്നത്തേത്. അത്തരത്തില്‍ കണ്ണിനുളളില്‍ ടാറ്റൂ ചെയ്ത യുവതിക്ക് നഷ്ടമായത് അവളുടെ കാഴ്ചശക്തിയാണ്.ഓസ്ട്രേലിയക്കാരിയായ ആംബര്‍ ലൂക്കാണ് കണ്ണിലെ വെള്ളയില്‍  നീല നിറത്തില്‍ ടാറ്റൂ ചെയ്തത്. 

എന്നാല്‍ അതിന് ശേഷം ഏകദേശം മൂന്ന് ആഴ്ചയോളം ആംബറിന് കാഴ്ചയില്ലായിരുന്നു. മുഖത്തും ശരീരത്തിലുമായി നിരവധി ടാറ്റൂ ആംബറി ചെയ്തിട്ടുണ്ട്. തലമുടിയും കളര്‍ ചെയ്തിട്ടുണ്ട്.

കണ്ണിനുളളില്‍ ടാറ്റൂ ചെയ്ത നിമിഷത്തെ കുറിച്ച് എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. മഷി കൊണ്ട്  കണ്ണിനുളളില്‍ തുളച്ചുകയറിയപ്പോള്‍ പത്ത് ഗ്ലാസ് കൊണ്ട് കണ്ണില്‍ ഉരസിയ പോലെയാണ് തോന്നിയത്. കണ്ണിനുളളില്‍ ആഴത്തില്‍ ടാറ്റൂ ചെയ്യുകയായിരുന്നു ആര്‍ട്ടിസ്റ്റ് ചെയ്തത്. നല്ല രീതിയിൽ ചെയ്താല്‍ കാഴ്ചയ്ക്ക് ഒന്നും പറ്റില്ല. എനിക്ക് മൂന്ന് ആഴ്ചയോളം കാഴ്ച ഇല്ലായിരുന്നുവെന്നും ആംബർ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരസ്ത്രീബന്ധത്തെ ചൊല്ലി തർക്കം, ഭർത്താവ് സ്ഥിരമായി മർദ്ദിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കൾ