Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്ഷയായി യൂസഫലി; തുഷാറിനായി കെട്ടിവെച്ചത് 10 ലക്ഷം ദിര്‍ഹം - നാട്ടിലെത്തുന്നത് വൈകും

രക്ഷയായി യൂസഫലി; തുഷാറിനായി കെട്ടിവെച്ചത് 10 ലക്ഷം ദിര്‍ഹം - നാട്ടിലെത്തുന്നത് വൈകും
ദുബായ് , വ്യാഴം, 22 ഓഗസ്റ്റ് 2019 (17:32 IST)
ചെക്ക് കേസില്‍ അറസ്‌റ്റിലായി അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ജാമ്യത്തിലിറങ്ങാന്‍ കോടതിയില്‍ ജാമ്യത്തുകയായി കെട്ടിവെച്ചത് പത്ത് ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം രൂപ).

പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ ഇടപെടലുകളാണ് പണം കെട്ടിവെച്ച് തുഷാറിനെ പുറത്തിറക്കാന്‍ സഹായിച്ചത്. ജാമ്യത്തുകയോടൊപ്പം പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാനാവില്ല. ഞായറാഴ്‌ച കോടതിയില്‍ ഹാജരാകുകയും വേണം.

“കേസ് നിയമപരമായി നേരിടുമെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തുഷാര്‍ പറഞ്ഞു. പത്ത് വര്‍ഷം മുമ്പത്തെ ചെക്ക് ബുക്കില്‍നിന്നുള്ള ലീഫുകള്‍ നല്‍കി ചതിയില്‍പ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നത്. അതിലൊന്നിലെ  ഒപ്പ് പോലും വ്യാജമാണെന്ന് സംശയിക്കുന്നു”.

“ഭീഷണിക്ക് വഴങ്ങി പണം നല്‍കാനോ അത്തരത്തില്‍ ഒത്തുതീര്‍ക്കാനോ തയ്യാറല്ല. ഇപ്പോള്‍ സ്വന്തമായി ഒരു ബിസിനസ്സും തനിക്ക് ഇവിടെ ഇല്ല. ഉള്ളത് കുറച്ച് സ്ഥലമാണ്. അത് വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് ചിലര്‍ പറഞ്ഞിരുന്നു. അത് സംസാരിക്കുന്നതിനിടയിലാണ് രണ്ട് സിഐഡിമാര്‍ വന്ന് തന്നെ അറസ്റ്റ് ചെയ്‌തത്”. എന്നും  തുഷാര്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് 10 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 19 കോടി രൂപ) ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്. തുഷാറിന്റെ യുഎഇയിലെ കെട്ടിട നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയായ നാസിൽ അബ്ദുല്ല നൽകിയ കേസിലായിരുന്നു അറസ്റ്റ്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത തുഷാറിനെ പിന്നീട് അജ്മാൻ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുർജ് ഖലിഫയിൽ പോലും ലാലേട്ടന് വീട് ഉണ്ടെന്നാണ് പറയുന്നത്, എഴുതുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടേ? - മോഹൻലാലിന്റെ ‘ബ്ലോഗി’ന് അടപടലം ട്രോൾ