Select Your Language

Notifications

webdunia
webdunia
webdunia
webdunia

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

Yemen ballistic missile attack

അഭിറാം മനോഹർ

, ശനി, 14 ജൂണ്‍ 2025 (10:52 IST)
ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിനെ ലക്ഷ്യമിട്ട് യെമനില്‍ നിന്നും വ്യോമാക്രമണം. ബാലിസ്റ്റിക് മിസലുകളാണ് യമനില്‍ നിന്നും ഇസ്രായേലി നഗരങ്ങളെ ലക്ഷ്യമാക്കി തൊടുത്തുവിട്ടതെന്ന് ദ ടൈംസ് ഓഫ് ഇസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തെ തുടര്‍ന്ന് ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.
 
നൂറോളം ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാനും ഇസ്രായേലിന് മുകളില്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ടെല്‍ അവീവിലും ജറുസലേമിലും സ്‌ഫോടനങ്ങളുണ്ടായി. ഇവിടങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 7 പേര്‍ക്ക് പരിക്കേറ്റതായും പലയിടങ്ങളില്‍ നിന്നും ആളുകളെ രക്ഷിച്ചതായും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജറുസലേമിലെ അമേരിക്കന്‍ എംബസി ജീവനക്കാരോട് സുരക്ഷിതമായ ഷെല്‍റ്ററുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ ട്രൂ പ്രോമിന്‍-3 എന്നാണ് ഇസ്രായേലിനെതിരായ ആക്രമണത്തിന് ഇറാന്‍ പേരിട്ടിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി