ട്രംപിനോട് സ്വവര്‍ഗാനുരാഗികളോടും പാവപ്പെട്ടവരോടും കരുണ കാണിക്കാന്‍ ആവശ്യപ്പെട്ട് ബിഷപ്പ്. വാഷിംഗ്ടണില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിനിടയാണ് ട്രംപിന്റെ പുതിയ നയ പ്രഖ്യാപനത്തില്‍ ഇളവ് വേണമെന്ന് ബിഷപ്പ് മരിയന്‍ എഡ്ഗര്‍ ബുഡെ ആവശ്യപ്പെട്ടത. ്പ്രാര്‍ത്ഥനയില്‍ ഭാര്യ മെലിനയും വൈസ് പ്രസിഡന്റ് ജോഡി വാന്‍സും പങ്കെടുത്തിരുന്നു. ചടങ്ങ് അവസാനിക്കുമ്പോള്‍ തനിക്ക് ഒരു അഭ്യര്‍ത്ഥന ഉണ്ടെന്ന് ബിഷപ്പ് പറയുകയായിരുന്നു.
രാജ്യത്തെ കുടിയേറ്റക്കാര്‍ ജോലിചെയ്യാനാണ് ഇവിടെ വന്നിരിക്കുന്നതെന്നും അല്ലാതെ അവര്‍ ക്രിമിനലുകള്‍ അല്ലെന്നും അവരാണ് നമ്മുടെ ഫാമുകളിലും ഓഫീസ് കെട്ടിടങ്ങളിലും ജോലി ചെയ്യുന്നതെന്നും ആശുപത്രികളില്‍ രാവും പകലും ജോലി ചെയ്യുന്നതും അവരാണെന്നും ബിഷപ്പ് പറഞ്ഞു.