Donald Trump: ബൈഡനു പുല്ലുവില ! മുന്‍ പ്രസിഡന്റിന്റെ തീരുമാനം നടപടി പിന്‍വലിച്ച് ട്രംപ്; ക്യൂബ വീണ്ടും ഭീകരരാഷ്ട്ര പട്ടികയില്‍
ക്യൂബയെ ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന ബൈഡന്റെ തീരുമാനം വന്നതോടെ തടവുകാരായ അമേരിക്കക്കാരെ വിട്ടയയ്ക്കാന്‍ ക്യൂബ സന്നദ്ധത അറിയിച്ചിരുന്നു
Donald Trump: മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വിദേശ നയങ്ങളില്‍ മാറ്റം വരുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബയെ വീണ്ടും ഭീകരരാഷ്ട്ര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ട്രംപ്. ഒരാഴ്ച മുന്‍പാണ് ക്യൂബയെ ബൈഡന്‍ ഭീകരരാഷ്ട്ര പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. പ്രസിഡന്റായി അധികാരമേറ്റതിനു തൊട്ടുപിന്നാലെ ബൈഡന്റെ ഈ തീരുമാനം ട്രംപ് റദ്ദാക്കുകയായിരുന്നു.
ക്യൂബയെ ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന ബൈഡന്റെ തീരുമാനം വന്നതോടെ തടവുകാരായ അമേരിക്കക്കാരെ വിട്ടയയ്ക്കാന്‍ ക്യൂബ സന്നദ്ധത അറിയിച്ചിരുന്നു. ഇതനുസരിച്ച് തടവുകാരെ വിട്ടയക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ ഇടപെടല്‍. ട്രംപിന്റെ പുതിയ ഉത്തരവ് പരിഹാസ്യവും അധികാരദുര്‍വിനിയോഗവും ആണെന്ന് ക്യൂബ പ്രസിഡന്റ് മിഗ്വെല്‍ ദിയാസ് കനേല്‍ പ്രതികരിച്ചു.
ബറാക് ഒബാമ പ്രസിഡന്റ് ആയിരുന്നപ്പോള്‍ ക്യൂബയെ ഭീകരരാഷ്ട്ര പട്ടികയില്‍ നിന്ന് നീക്കിയിരുന്നു. എന്നാല്‍, 2021 ല്‍ പ്രസിഡന്റായിരിക്കെ ട്രംപ് ഈ തീരുമാനം റദ്ദാക്കിയിരുന്നു.