Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അണുബാധ; ബ്രെയ്ന്‍ ഈറ്റിങ് അമീബ ബാധിച്ച് സൗത്ത് കൊറിയയില്‍ ആദ്യ മരണം

Brain eating Amoeba death in South Korea
, ചൊവ്വ, 27 ഡിസം‌ബര്‍ 2022 (17:09 IST)
മസ്തിഷ്‌കത്തില്‍ അപൂര്‍വ അണുബാധ മൂലം സൗത്ത് കൊറിയയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച തായ് ലന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ കൊറിയന്‍ സ്വദേശിയാണ് മരിച്ചത്. ഇയാള്‍ക്ക് ബ്രെയ്ന്‍ ഈറ്റിങ് അമീബ അഥവാ നെഗ്ലേരിയ ഫോവ്‌ളേറി ബാധിച്ചതാണെന്ന് കൊറിയ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി വ്യക്തമാക്കി. 
 
തായ് ലന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയതിനു പിന്നാലെയാണ് രോഗലക്ഷണങ്ങളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് മസ്തിഷ്‌കത്തെ നശിപ്പിക്കുന്ന അമീബ അണുബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1937 ല്‍ അമേരിക്കയിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്‌സിന്റെ വില എത്രയെന്നോ?