ഇസ്രയേലില്‍ മൂന്ന് ബസുകളില്‍ സ്‌ഫോടനം; പിന്നില്‍ പലസ്തീനെന്ന് ആരോപണം

സ്‌ഫോടനത്തിനു പിന്നില്‍ പലസ്തീന്‍ ആണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ സൈന്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം

രേണുക വേണു
വെള്ളി, 21 ഫെബ്രുവരി 2025 (07:17 IST)
Bomb Blast - Israel

ഇസ്രയേലില്‍ ബസുകളില്‍ സ്‌ഫോടന പരമ്പര. ടെല്‍ അവീവിന്റെ പ്രാന്ത പ്രദേശമായ ബാത് യാമിലും ഹോളോണിലും നിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബസുകളില്‍ വ്യാഴാഴ്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്. സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ പൊലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ ആളപായമില്ല. 
 
ബാത് യാമിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ബസിലെ സ്‌ഫോടക വസ്തുക്കള്‍ പൊലീസ് നിര്‍വീര്യമാക്കി. അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ പരിശോധനകള്‍ നടത്തണമെന്നും എല്ലാ പൊതുഗതാഗത വാഹനങ്ങള്‍ക്കും ഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കി. 
 
സ്‌ഫോടനത്തിനു പിന്നില്‍ പലസ്തീന്‍ ആണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ സൈന്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. ബസുകളില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 7ലെ ആക്രമണത്തില്‍ ബന്ദികളാക്കിയവരില്‍ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങള്‍ ഹമാസ് ഇസ്രയേലിനു കൈമാറിയതിനു പിന്നാലെയാണ് സ്‌ഫോടനങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments