നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രയേലിന് കൈമാറി ഹമാസ്. ഇതില്‍ രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ കുട്ടികളുടേതാണ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ഉദ്ദേശത്തോടെ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് മൃതദേഹങ്ങള്‍ ഇസ്രയേലിന് കൈമാറിയത്. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ പ്രതിനിധികളാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.
ആദ്യമായാണ് ഇത്തരത്തില്‍ മൃതദേഹ കൈമാറ്റം നടക്കുന്നത്. 2023 ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം നടത്തിയ ശേഷം ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടില്ല. മൃതദേഹ കൈമാറ്റം കാണാന്‍ നിരവധി ആളുകളും തടിച്ചു കൂടിയിരുന്നു. ബന്ധികളുടെ മൃതദേഹങ്ങള്‍ സ്വീകരിച്ചതായി ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
മൃതദേഹങ്ങള്‍ ഗാസയിലെ ഐഎസ്എ, ഐഡിഎഫ് പ്രതിനിധികള്‍ക്ക് കൈമാറിയെന്ന് സൈനിക വക്താവ് പ്രതികരിച്ചു.