Webdunia - Bharat's app for daily news and videos

Install App

കാനഡയുടെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടായെന്ന് കനേഡിയന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; വിമര്‍ശനവുമായി കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 29 ജനുവരി 2025 (14:44 IST)
കാനഡയുടെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടായെന്ന് കനേഡിയന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി തുടരുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് വരുന്നത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ നിരന്തരം ഇടപെടുന്നതായി കേന്ദ്രം കുറ്റപ്പെടുത്തി. കൂടാതെ നിയമവിരുദ്ധ കുടിയേറ്റത്തിനും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും സഹായകമായ അന്തരീക്ഷമാണ് കാനഡ സൃഷ്ടിക്കുന്നതെന്നും കേന്ദ്രം ആരോപിച്ചു.
 
കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ഇന്ത്യ ഏജന്റ് മാരെ ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ള ആരോപണം. കാനഡയുടെ  തിരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് റിപ്പോര്‍ട്ട് പറയുന്നു. 
 
ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദിപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ -കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണു തുടങ്ങിയത്. സംഭവത്തില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments