അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.
അടിക്ക് തിരിച്ചടി എന്ന നിലപാടില്‍ ചൈന. അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചു. നേരത്തെ 84 ശതമാനം തീരുവയായിരുന്നു ചൈന അമേരിക്കയ്‌ക്കെതിരെ പ്രഖ്യാപിച്ചത്. അതേസമയം പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.
അമേരിക്കയിലേക്കുള്ള ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം തീരുവ ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈന തിരിച്ചടിച്ചത്. അമേരിക്കയിലേക്കുള്ള ഇറക്കുമതിക്കുള്ള തീരുവ കഴിഞ്ഞ ദിവസമാണ് ഡൊണാള്‍ഡ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് ചൈനയെ ഒഴിവാക്കുകയായിരുന്നു.
പിന്നീട് ചൈനയ്ക്കുള്ള തീരുവ 125% ആക്കി ഉയര്‍ത്തുകയും ചെയ്തു. പകരചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് ആനുകൂല്യം ഉണ്ടാവില്ലെന്ന് ട്രംപ് നടപടിക്ക് മുമ്പ് പറഞ്ഞിരുന്നു.