Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ ചൈനയും പാകിസ്ഥാനും സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ തീരുമാനിച്ചു

ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താക്കി എന്നിവര്‍ ബെയ്ജിങ്ങില്‍ നടന്ന അനൗദ്യോഗിക യോഗത്തില്‍ തീരുമാനമായി.

China and Pakistan economic corridor

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 21 മെയ് 2025 (17:58 IST)
ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ ചൈനയും പാകിസ്ഥാനും സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് പാക്കിസ്ഥാന്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇശാഖ് ധര്‍, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അഫ്ഗാനിസ്ഥാന്‍ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താക്കി എന്നിവര്‍ ബെയ്ജിങ്ങില്‍ നടന്ന അനൗദ്യോഗിക യോഗത്തില്‍ തീരുമാനമായി.
 
പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി മൂന്ന് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിനായാണ് ബെയ്ജിങ്ങിലെത്തിയത്. പ്രദേശത്തിന്റെ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി മൂന്നു രാജ്യങ്ങളും ഒന്നിച്ചു നില്‍ക്കുമെന്ന് പാക് ഉപപ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പാക് അധീന കാശ്മീരിലൂടെയുള്ള ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് പുതിയ നീക്കം വരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയപാതയിലെ തകർച്ച: അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് ഗഡ്കരി ഉറപ്പ് നൽകിയെന്ന് ഇ ടി മുഹമ്മദ് ബഷീർ