Select Your Language

Notifications

webdunia
webdunia
webdunia
webdunia

വുഹാനിൽ ലോക്‌ഡൗൺ പൂർണമായും പിൻവലിച്ചു, ജനങ്ങൾ പുറത്തിറങ്ങി

വുഹാനിൽ ലോക്‌ഡൗൺ പൂർണമായും പിൻവലിച്ചു, ജനങ്ങൾ പുറത്തിറങ്ങി
, ബുധന്‍, 8 ഏപ്രില്‍ 2020 (09:41 IST)
ബെയ്ജിങ്: കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിനിൽ 76 ദിവസങ്ങൾക്ക് ശേഷം ലോക്ണ്ഡൗൺ പൂർണമായും പിൻ‌വലിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് ലോക്ഡൗൺ പൂർണമായും അവസാനിപ്പിച്ചത്. ചുരുക്കം ചില നിയന്ത്രണങ്ങൾ മാത്രമാണ് നിലവിലുള്ളത്. ലോക്‌ഡൗൺ പിൻവലിച്ചതോടെ ആളുകൾ വീടിന് പുറത്തിറങ്ങി. വിമാന സർവീസുകൾ ഉൾപ്പടെ ബുധനാഴ്ച പുന‌രാരംഭിയ്ക്കും. 
 
55,000 ത്തോളം യാത്രക്കാർ ബുധനാഴ്ച വുഹാനിൽ യാത്രക്കെത്താനുള്ള സാധ്യതയുണ്ടെന്ന് വുഹാൻ റെയിൽവേ അധികൃതർ അറിയിച്ചു. വൈറസ് വ്യപനം കുറഞ്ഞതിനെ തുടർന്ന് ഗതാഗത നിയന്ത്രണങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ലഘൂകരിച്ചിരുന്നു. ജനുവരി 23 മുതലാണ് ഹ്യുബെ തലസ്ഥാനമായ വുഹാനിൽ ലോക്‌ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വുഹാനിൽ 50,000 ലധികം പേർക്കാണ് വൈറസ്  ബാധിച്ചത്. 2500 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്ത് ദിവസമായി ഗുഹയിൽ ഒളിച്ചുതാമസം, ചൈനീസ് സ്വദേശി തമിഴ്നാട്ടിൽ പിടിയിൽ