Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് 19: മരണം 82,000 കടന്നു. രോഗബാധിതർ 14 ലക്ഷത്തിലധികം

കോവിഡ് 19: മരണം 82,000 കടന്നു. രോഗബാധിതർ 14 ലക്ഷത്തിലധികം
, ബുധന്‍, 8 ഏപ്രില്‍ 2020 (07:26 IST)
ലോകത്ത് കോവിഡ് വ്യാപനത്തിന് വേഗത കൈവറിക്കുന്നു. വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 82.019 ആയി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 4,800 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ലോകത്താകമാനമുള്ള കോവിഡ് ബാാധിതരുടെ എണ്ണം 14,30516 ആയി ഉയർന്നു. മൂന്ന് ലക്ഷത്തിലധികം ആളുകൾക്ക് രോഗം ഭേതമായിട്ടുണ്ട്. 
 
യൂറോപ്പിലാണ് കോവിഡ് 19 ഗുറുതര വ്യാപനമായി മാറിയിരിയ്ക്കുന്നത്, യൂറോപ്പിൽ മാത്രം മരണം 50000 കടന്നു. ബ്രിട്ടണിൽ മരണസംഖ്യ ആറായിരത്തിലെത്തി. അമേരിക്കയിൽ ഇന്നലെ മാത്രം 1,919 പേരാണ് മരിച്ചത്, ഇതോടെ മരണസംഖ്യ 12,790 കടന്നു. ഇറ്റലിയിൽ മരണം 17,127 ആയി സ്പെയിൻ 14,045 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ജിവൻ നഷ്ടമായത്. ബെൽജിയത്തിൽ മരണം 2000ൽ എത്തി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19; മഹാരാഷ്ട്രയും തമിഴ്നാടും ആശങ്കയിൽ, കേരളം അതിജീവിക്കുന്നു- കണക്കുകളിങ്ങനെ