പത്ത് ദിവസമായി ഗുഹയിൽ ഒളിച്ചുതാമസം, ചൈനീസ് സ്വദേശി തമിഴ്നാട്ടിൽ പിടിയിൽ

ബുധന്‍, 8 ഏപ്രില്‍ 2020 (09:12 IST)
പത്ത് ദിവസമായി വനത്തിലെ ഗുഹയിൽ താമസിക്കുകയായിരുന്ന ചൈനീസ് സ്വദേശിയെ പിടികൂടി പൊലീസ്. തമിഴ്നാട്ടിലെ തിരുവിണ്ണാമലൈയിലെ ഗുഹയിൽനിന്നുമാണ്, 35 കാരനായ യാങ് റൂയിയെ പൊലീസ് പിടികൂടിയത്. ഇയാളെ കോവിഡ് 19 പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
തിരുവിണ്ണാമലൈയ്ക് സമീപം അണ്ണാമലൈ കുന്നിലെ ഗുഹയിൽനിന്നുമാണ് യങ് റൂയിയെ പൊലീസ് പിടികൂടിയത്. അരുണാചലേശ്വർ ക്ഷേത്ര ദശനത്തിനായി ജനുവരി 20നാണ് യുവാവ് തിരുവിണ്ണാമലൈയിൽ എത്തുന്നത്. പിന്നീട് സമീപ ജില്ലകളിലെ ക്ഷേത്രങ്ങളിലും ദർശനം നടത്തി. മാർച്ച് 25ന് തിരുവിണ്ണാമലൈയിൽ തിരികെ എത്തിയെങ്കിലും ചൈനീസ് സ്വദേശി ആയതിനാൽ താമസിയ്ക്കാൻ ലോഡ്ജ് ലഭിച്ചിച്ചില്ല. ഇതോടെ ഇയാൾ കാടുകയറി ഗുഹയിൽ താമസം ആരംഭിയ്ക്കുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കോവിഡ് 19: കൂടുതൽ നിയന്ത്രണങ്ങളുമായി വാട്ട്സ് ആപ്പ്, അറിയൂ !