ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ് പ്രഖ്യാപിച്ചു
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ശക്തമായ നീക്കവുമായി ചൈന. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ചു. പകരംതീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയില്‍ നിന്ന് ചൈനയെ ഒഴിവാക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കുള്ള തിരിച്ചടിയാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ് പ്രഖ്യാപിച്ചു. പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ചൈന അറിയിച്ചു.
ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലാണ് യുഎസിന്റേതെന്ന് ചൈന വിമര്‍ശിച്ചു. യുഎസിനെതിരായ പോരാട്ടത്തില്‍ ചൈനയ്‌ക്കൊപ്പം യൂറോപ്പും നില്‍ക്കണമെന്ന് ഷീ ചിന്‍ പിങ് ആവശ്യപ്പെട്ടു.