Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്ന് ചൈന

അമേരിക്കെതിരെ ചൈന പ്രഖ്യാപിച്ച 34 ശതമാനം നികുതി ഏപ്രില്‍ എട്ടിന് പിന്‍വലിക്കണം എന്നാണ് ട്രംപിന്റെ ആവശ്യം.

China

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 8 ഏപ്രില്‍ 2025 (14:24 IST)
അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവമാണെന്നും ഇത് അംഗീകരിക്കില്ലെന്നും ചൈന പറഞ്ഞു. ട്രംപിന്റെ തീരുവ യുദ്ധത്തില്‍ ചൈനയും ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50% അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ചൈന പ്രതികരണവുമായി എത്തിയത്.
 
അമേരിക്ക പ്രഖ്യാപിച്ച 34 ശതമാനം നികുതിക്ക് മറുപടിയായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേലും ചൈന പകരച്ചുങ്കം ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് അമേരിക്ക 50% ചുങ്കം പ്രഖ്യാപിച്ചത്. അമേരിക്കെതിരെ ചൈന പ്രഖ്യാപിച്ച 34 ശതമാനം നികുതി ഏപ്രില്‍ എട്ടിന് പിന്‍വലിക്കണം എന്നാണ് ട്രംപിന്റെ ആവശ്യം. ഇല്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ 50 ശതമാനം അധികതീരുവാ ചൈനയ്ക്ക് മേല്‍ ചുമത്തുമെന്നും പറയുന്നു.
 
അമേരിക്കയുടെ ഭാഗത്തുനിന്ന് ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്നും തങ്ങളുടെ ഇഷ്ടത്തിന് വഴങ്ങണമെന്ന അമേരിക്കന്‍ നിര്‍ബന്ധം വില പോകില്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. തീരുവാ ദുരുപയോഗം ചെയ്യുന്നവരില്‍ മുന്‍പില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈനയെന്ന് ട്രംപ് ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു