Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ചൈനീസ് വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശം

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ചൈനീസ് വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (14:47 IST)
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് 12 ഓളം ചൈനീസ് കമ്പനികള്‍ക്ക് ചൈനീസ് വ്യവസായ വകുപ്പ് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ബ്ലൂബര്‍ഗ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇലക്ട്രിക് വാഹന രംഗത്ത് ചൈനയുടെ സാങ്കേതിക വിദ്യകള്‍ സംരക്ഷിക്കാനാണ് ഇത്. ആഗോളതലത്തില്‍ വ്യവസായം വികസിപ്പിക്കുമ്പോഴും സ്‌കൂട്ടറിന്റെ പ്രധാന ഭാഗങ്ങള്‍ ചൈനയില്‍ തന്നെ നിര്‍മ്മിക്കണമെന്നാണ് നിര്‍ദ്ദേശം. അവിടെ നിര്‍മ്മിച്ച ഭാഗങ്ങള്‍ മറ്റു രാജ്യങ്ങളില്‍ കൂട്ടിച്ചേര്‍ത്താല്‍ മതി. ഇത് സാങ്കേതിക വിദ്യ മറ്റൊരു രാജ്യം മോഷ്ടിക്കാതിരിക്കാന്‍ സഹായിക്കുമെന്നും വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
 
അതേസമയം ഇന്ത്യയിലും തുര്‍ക്കിയിലും നിക്ഷേപം സൂക്ഷിച്ചു നടത്തിയാല്‍ മതിയെന്നും വ്യവസായ വകുപ്പ് ഉപദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ചൈനീസ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്നാണ് വിലയിരുത്തല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണസദ്യയെ അവഹേളിച്ചോ! ചോറിനു പകരം ഇലയില്‍ ചപ്പാത്തി വിളമ്പിയ ഏഥര്‍ കമ്പനിക്ക് പൊങ്കാലയിട്ട് മലയാളികള്‍