Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈന പാക്കിസ്ഥാന് നല്‍കുന്ന സാമ്പത്തിക സഹായം വെട്ടിക്കുറച്ചു

ചൈന പാക്കിസ്ഥാന് നല്‍കുന്ന സാമ്പത്തിക സഹായം വെട്ടിക്കുറച്ചു

ശ്രീനു എസ്

, ശനി, 26 ഡിസം‌ബര്‍ 2020 (09:07 IST)
ചൈന പാക്കിസ്ഥാന് നല്‍കുന്ന സാമ്പത്തിക സഹായം വെട്ടിക്കുറച്ചു. ഇമ്രാന്‍ ഖാന്റെ ഭരണത്തിലെ പോരായ്മകളും പ്രതിപക്ഷപാര്‍ട്ടി കരുത്താര്‍ജിക്കുന്നതുമൊക്കെയാണ് നീക്കത്തിനു പിന്നിലെന്ന് കണക്കാക്കുന്നു. അമേരിക്ക കേന്ദ്രീകരിച്ചുള്ള ബോസ്റ്റണ്‍ സര്‍വകലാശാലയാണ് ചൈനയുടെ ഇത്തരമൊരു നീക്കത്തെ വെളിപ്പെടുത്തുയത്.
 
ഹിമാലയന്‍ നിരകളില്‍ ചൈന- പാക്കിസ്ഥാന്‍ ഹൈവെ നിര്‍മാണം പുരോഗമിക്കുകയായിരുന്നു. സൈനിക നീക്കം ഇന്ത്യക്കെതിരെ ലക്ഷ്യം വച്ചായിരുന്നു ചൈനയുടെ ഈ പദ്ധതി. 2016ല്‍ ചൈന പാക്കിസ്ഥാന് 5000 കോടി നല്‍കിയെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 300കോടിയാക്കി ചൈന വെട്ടിക്കുറച്ചു. അന്താരാഷ്ട്ര ഏജന്‍സികള്‍ പാക്കിസ്ഥാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ രാജ്യത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമത ബാനർജിയുടെ പ്രത്യയശാസ്ത്രം ബംഗാളിനെ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി