Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപാവലി ദിവസം കല്യാണം, വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ, വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

ഒരു വിവാഹവേദിയില്‍ ഇന്ന് നടന്നത് കാണൂ... ഇത് അമേരിക്കയിലൊന്നുമല്ല, ഇങ്ങ് കാവശേരിയിലാണ്.

Wedding, Video KYC, Marriage Registration, K smart,വിവാഹം, വീഡിയോ കെവൈസി, വിവാഹരജിസ്ട്രേഷൻ, കെ സ്മാർട്ട്

അഭിറാം മനോഹർ

, ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (10:22 IST)
ദീപാവലി ദിവസം വീഡിയോ കെവൈസി പൂര്‍ത്തിയാക്കിയ ദമ്പതികളുടെ വാര്‍ത്ത പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. കെ സ്മാര്‍ട്ട് നിലവില്‍ വന്ന ശേഷം നടന്ന 1,50,320 വിവാഹ രജിസ്‌ട്രേഷനില്‍ 62,915 എണ്ണവും നടന്നത് വീഡിയോ കെവൈസി പ്രകാരമാണെന്നും പഞ്ചായത്ത് ഓഫീസുകളില്‍ പോകാതെ തന്നെ വിവാഹം വീഡിയോ കെവൈസി പ്രകാരം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം വധൂവരന്മാര്‍ക്കുണ്ടെന്നും മന്ത്രി കുറിച്ചു. കാവശ്ശേരിയില്‍ ദീപാവലി ദിനം നടന്ന ലാവണ്യയുടെയും വിഷ്ണുവിന്റെയും വിവാഹത്തെ പറ്റിയാണ് മന്ത്രിയുടെ പോസ്റ്റ്. വധൂവരന്മാര്‍ വീഡിയോ കെവൈസി പൂര്‍ത്തിയാക്കുന്നതും വിവാഹ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുന്നതും വീഡിയോയിലുണ്ട്.ഫെയ്‌സ്ബുക്കിലാണ് മന്ത്രി കുറിപ്പും വീഡിയോയും പങ്കുവെച്ചത്.
 
 മന്ത്രി എം ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
 
 
ഒരു വിവാഹവേദിയില്‍ ഇന്ന് നടന്നത് കാണൂ...
ഇത് അമേരിക്കയിലൊന്നുമല്ല, ഇങ്ങ് കാവശേരിയിലാണ്...
ഇങ്ങനെയൊക്കെയാണ് കേരളം മാറിയത്.
 
ദീപാവലി ദിവസമായ ഇന്നായിരുന്നു ലാവണ്യയുടെയും വിഷ്ണുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞയുടന്‍ തന്നെ കെ- സ്മാര്‍ട്ട് വഴി ഇരുവരും വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷ വീഡിയോ കെവൈസി വഴി  പൂര്‍ത്തിയാക്കി. അവധിദിനമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാര്‍ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തു. മിനുട്ടുകള്‍ക്കകം സര്‍ട്ടിഫിക്കറ്റ് വാട്ട്‌സാപ്പിലെത്തി. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ പഞ്ചായത്ത് അംഗം ടി വേലായുധന്‍ എത്തിയപ്പോള്‍ നവദമ്പതികള്‍ക്ക്  പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റും കൈമാറി.
 
കെ സ്മാര്‍ട്ട് നിലവില്‍ വന്ന ശേഷം നടന്ന 1,50,320 വിവാഹ രജിസ്‌ട്രേഷനില്‍ 62,915 എണ്ണവും വീഡിയോ കെ വൈ സി വഴിയാണ് ചെയ്തത്. പഞ്ചായത്ത് ഓഫീസില്‍ പോകാതെ വിവാഹം രജിസ്റ്റര്‍ വീഡിയോ കെ വൈ സി വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം വധൂവരന്മാരും, അവധി ദിനത്തില്‍ പോലും എവിടെയിരുന്നും ഫയലുകള്‍ അപ്രൂവ് ചെയ്യാനുള്ള സംവിധാനം ജീവനക്കാരും വിനിയോഗിച്ചു. കാവശേരി പഞ്ചായത്തിലെ ഈ ജീവനക്കാര്‍ എല്ലാവര്‍ക്കും മാതൃകയാണ്, അവരെ പ്രത്യേകം അഭിനന്ദിക്കുന്നു. കെ സ്മാര്‍ട്ട് എന്ന ഈ ഡിജിറ്റല്‍ വിപ്ലവം സാധ്യമാക്കിയ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് പ്രത്യേക അഭിനന്ദനങ്ങള്‍. ലാവണ്യയ്ക്കും വിഷ്ണുവിനും വിവാഹ മംഗളാശംസകള്‍...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Muhurat Trading 2025: ട്രേഡിങ്ങിന് ഭാഗ്യമുഹൂർത്തം, മുഹൂർത്ത വ്യാപാരം എപ്പോൾ?, സമയക്രമം അറിയാം