Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രൂകോളര്‍ മൊബൈല്‍ ആപ്പിനെ സൂക്ഷിക്കുക !

മൊബൈൽ ആപ്പുകൾ വഴി ചൈന രഹസ്യങ്ങൾ ചോർത്തുന്നു !

ട്രൂകോളര്‍ മൊബൈല്‍ ആപ്പിനെ സൂക്ഷിക്കുക !
ന്യൂഡല്‍ഹി , ബുധന്‍, 29 നവം‌ബര്‍ 2017 (17:20 IST)
മൊബൈല്‍ ആപ്പുകള്‍ വഴി ചൈന രഹസ്യങ്ങള്‍ ചോർത്തുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്യാന്തര അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ കാവൽ നിൽക്കുന്ന സൈനികർക്ക് ഇന്റലിജൻസ് ഡിഐജി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 
 
ചൈനീസ് നിർമ്മിതമായ മൊബൈല്‍ ആപ്പുകളായ യുസി ബ്രൗസര്‍, യൂസി ന്യൂസ്, വിചാറ്റ്, ട്രൂകോളർ, വീബോ എന്നീ 42 മൊബൈൽ ആപ്പുകൾ വഴി രാജ്യത്തെ സൈനിക വിഷയം ചോർത്തുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തിയിരിക്കുന്ന 42 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്. ചൈനീസ് മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങൾ ചോർത്താന്‍ നിഷ്പ്രയാസം ആകുമെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കോര്‍പ്പിയോ ഇലക്ട്രിക് വേർഷന്‍ ഇന്ത്യന്‍ വിപണിയിലേക്ക്; ടാറ്റയ്ക്ക് പണിയാകുമോ ?