എന്തുവിലകൊടുത്തും തയ്‌വാനെ ചൈനയുമായി ലയിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ചൈനീസ് വിപ്ലവത്തിന്റെ 110ാം വാര്‍ഷികാഘോഷത്തിന്‍രെ ഭാഗമായി ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നടന്ന ചടങ്ങില്‍ ശനിയാഴ്ച സംസാരിക്കുകയായിരുന്നു ഷീ ജിന്‍പിങ്. തയ് വാന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ശക്തികളാണ് ചൈനയെ തയ് വാനുമായി ലയിപ്പിക്കുന്നതിനുള്ള മുഖ്യതടസ്സമെന്നും ഷീ ജിന്‍പിങ് ചൂണ്ടിക്കാട്ടി. ഇത് തയ്‌വാനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കുള്ള മറ്റൊരു താക്കീതായിരുന്നു.
അമേരിക്ക ചൈനയുടെ തായ് വാനിലേക്കുള്ള കടന്നുകയറ്റത്തെ വിമര്‍ശിച്ചിരുന്നു. തയ്‌വാന്‍ ഉപയോഗിച്ചത് അമേരിക്കയില്‍ നിന്നുള്ള വാക്‌സിനായിരുന്നു.