Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? ആരെയും ഞെട്ടിക്കും!

നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? ആരെയും ഞെട്ടിക്കും!
കാനഡ , വെള്ളി, 5 ജനുവരി 2018 (15:05 IST)
നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ് ഐസായിരിക്കുന്നു. അമേരിക്ക കടുത്ത ശൈത്യത്തിന്‍റെ പിടിയിലാണെങ്കിലും നയാഗ്രയെ ഇത്തരത്തില്‍ ഐസ് മൂടുന്നത് വല്ലപ്പോഴുമാണ്. രണ്ടുപതിറ്റാണ്ടിനിടെ രണ്ടുതവണ മാത്രമാണ് ഈ രീതിയില്‍ നയാഗ്ര ഐസ് മൂടിയതെന്നാണ് വിവരം.
 
നയാഗ്രയുടെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം ഐസ് മൂടിയിരിക്കുകയാണ്. മരങ്ങളും വീടുകളും വിളക്കുകാലുകളുമെല്ലാം വെള്ളനിറത്തില്‍ ഐസ് പൊതിഞ്ഞ് ഉറഞ്ഞ നിലയിലാണ്.
 
വെള്ളച്ചാട്ടം നിലച്ചിട്ടില്ലെങ്കിലും ഭാഗികമായി വെള്ളമൊഴുക്ക് നിലച്ച അവസ്ഥയിലാണ്. വിനോദസഞ്ചാരികളെ ഈ തണുത്തുറഞ്ഞ കലാവസ്ഥ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും ഐസായി കിടക്കുന്ന നയാഗ്ര കാണാനും ആളുകളുടെ തിരക്കുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാർവതി പറഞ്ഞത് ശരിയോ തെറ്റോ ആയിക്കോട്ടേ, ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? - മുരളി ഗോപി