Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീജിങ്ങിൽ വീണ്ടും രോഗം പടരുന്നതിൽ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

ബീജിങ്ങിൽ വീണ്ടും രോഗം പടരുന്നതിൽ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന
, ചൊവ്വ, 16 ജൂണ്‍ 2020 (12:48 IST)
ബീജിങ്ങിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നതായി ലോകാരോഗ്യ സംഘടന. അഞ്ച് ദിവസത്തിനിടെ 106 പേർക്കാണ് ബീജിങ്ങിൽ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം രൂക്ഷമായതോടെ നഗരത്തിലെ പ്രധാന മത്സ്യ,മാംസ മാർക്കറ്റുകൾ അടച്ചിട്ടിരിക്കുകയാണ്. കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകളും വർധിപ്പിച്ചു.
 
അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷത്തിനോടടുക്കുകയാണ്.24 മണിക്കൂറിനിടെ 20,313 പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ചത്.ബ്രസീലിൽ 24 മണിക്കൂറിനിടെ 23,674 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ബ്രസീലിൽ നിലവിൽ ഒമ്പത് ലക്ഷത്തിനടുത്ത് കൊവിഡ് രോഗികളുണ്ട്.ഷ്യയിൽ അഞ്ചര ലക്ഷത്തോളം പേർക്ക് ഇതിനോടകം രോഗം ബാധിച്ചു. ലോകത്ത് മരണം നാലര ലക്ഷത്തോട് അടുക്കുകയാണ്.അമേരിക്കയിൽ മാത്രം 1,20000ത്തിനടുത്ത് ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇൻഷൂറൻസ് തുക കുടുംബത്തിന് ലഭിയ്ക്കാൻ ബിസിനസുകാരൻ സ്വയം ക്വട്ടേഷൻ നൽകി, കൊലപാതകത്തിൽ ട്വിസ്റ്റ്