തിരുവനന്തപുരം: ഇനിയുള്ള ഏഴ് ദിവസങ്ങൾ സംസ്ഥാനത്തിന് അതിവ നിർണായകമാണ് ലോക്‌ഡൗണിന് മുൻപായി വിദേശത്തുനിന്നെത്തി ക്വറന്റീനിൽ കഴിയുന്ന മിക്ക ആളുകളൂടെയും നിരീക്ഷണ കാലാവധി ഈ മാസം ഏഴോടെ അവസാനിക്കും. അതായത് ഈ ആഴ്ചയിൽ കൂടുതൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കോവിഡ് വേഗത്തിൽ നിയന്ത്രണത്തിലാക്കാം എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ.
 
 			
 
 			
			                     
							
							
			        							
								
																	
	 
	അതിനാൽ ക്വറന്റീനിൽ കഴിയുന്നവരെ ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രധിക്കുന്നുണ്ട്. കേരളത്തിൽ കോവിഡ് ബാധിതരിൽ 80 ശതമാനത്തോളം പേരും വിദേശ രാജ്യങ്ങളിൽനിന്നും മടങ്ങിയെത്തിയവരാണ്. ലോക്‌ഡൗൺ ഉൾപ്പടെയുള്ള കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനാൽ രോഗ വ്യാപനത്തിനുള്ള സാധ്യത കുറവാണ് എന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം.