കൊറോണ; മരിച്ചവരുടെ എണ്ണം 1700 കവിഞ്ഞു; 68,500 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ഹ്യൂബെ പ്രവിശ്യയിൽ 100 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

റെയ്‌നാ തോമസ്

തിങ്കള്‍, 17 ഫെബ്രുവരി 2020 (09:48 IST)
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയി. 2009 പേരിൽ പുതുതായി വൈറസ് ബാധ കണ്ടെത്തി. ഇതോടെ ചൈനയിൽ വൈറസ് ബാധ ഏറ്റ് മരിച്ചവരുടെ എണ്ണം 68500 ആയി. ഹ്യൂബെ പ്രവിശ്യയിൽ 100 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. 
 
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വൈറസ്‌ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഹ്യൂബ പ്രവശ്യയിലെ മരണങ്ങളാണ് ആരോഗ്യമന്ത്രാലയത്തെ ആശങ്കപ്പെടുത്തുന്നത്.
 
കൊറോണ ഭീതിയെ തുടർന്ന് ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലിൽ കുടുങ്ങിയ 400 യുഎസ് പൗരന്മാർ തിരികെ നാട്ടിലേക്ക് മടങ്ങി. ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിൻസസിലെ രണ്ട് ഇന്ത്യക്കാർക്ക് കൂടി ഇന്നലെ വൈറസ്ബാധ സ്ഥിരീകരിച്ചു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജപ്പാൻ കപ്പലിലെ 2 ഇന്ത്യക്കാർക്ക് കൂടി കൊറോണ വൈറസ് ബാധ; ഇതുവരെ സ്ഥിരീകരിച്ചത് 355 പേർക്ക്